Tuesday, 7 April 2015

1 . ഭാഷ : ഉച്ചാരണവും ലിപിയും

ആശയവി​നിമയത്തിനുള്ള ഉപാധി എന്ന നിലയിൽ ഭാഷയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ഇവ മനുഷ്യസംസ്കാരത്തെ കാത്തുസൂക്ഷിക്കുന്നതിലും വളരെ പ്രാധാന്യം വഹിക്കുന്നു. ഭാഷയ്ക്ക് കൃത്യമായ ഒരു ഉച്ചാരണരൂപവും ലിപിയും ഉണ്ട്. ഭാഷയും ലിപിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മനസിലാക്കാൻ അവ എന്തെന്ന് നാം ആദ്യം അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഭാഷ : ഉച്ചാരണവും ലി പിയും
ഉച്ചാരണാവയവങ്ങളുടെ സഹായത്തോടെ മനുഷ്യൻ പുറപ്പെടുവിക്കുന്ന ധ്വനികളാണ് ആശയവിനിമയത്തിനുള്ള ആദ്യത്തെ ഘടകം. ഇവയാണ് ഒരു ഭാഷയിലെ അക്ഷരമാലയ്ക്ക് അടിസ്ഥാനമായ വർണ്ണങ്ങൾ. മനുഷ്യൻ ഉച്ചരിക്കുന്ന വർണ്ണങ്ങളെ ഒരു പ്രത്യേക രീതിയിൽ ക്രമീകരിക്കുമ്പോൾ പദങ്ങൾ ജനിക്കുന്നു. ഉദാഹരണമായി; ‘ല’ എന്നതും ‘ത’ എന്നതും രണ്ടു വർണ്ണങ്ങൾ. ഇവ ഒരു രീതിയിൽ ക്രമപ്പെടുത്തിയാൽ ‘ലത’ എന്നു കിട്ടും. ഈ ക്രമം ഒന്നു മാറ്റിയാൽ ‘തല’ എന്നായിത്തീരും. ഇങ്ങിനെ പദം രൂപപ്പെടുത്താൻ അക്ഷരങ്ങളിൽ വരുത്തുന്ന ക്രമീകരണത്തിലെ വ്യത്യാസം ഭാഷകളെ തമ്മിൽ വേർപെടുത്തുന്നു.                     
‘ഒരു സമൂഹം അംഗീകരിച്ച അർത്ഥത്തിന്റെ പ്രതിരൂപങ്ങളായ ക്രമീകൃത വാചിക ശബ്ദങ്ങളാണ് ഭാഷ.’
ശബ്ദം ഉച്ചരിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ വായുവിൽ ലയിച്ചു ചേരുന്നു. ഭാഷയെ സൂക്ഷിച്ചു വയ്ക്കാനുള്ള ഒരു ഉപാധി എന്ന നിലയ്ക്കാണ് ലിപി കണ്ടുപിടിക്കപ്പെട്ടത്. ഈ രൂപത്തിലൂടെ തന്നെയാണ് നാം ഭാഷയെ കൂടുതലായി അറിഞ്ഞതും.
വർണ്ണങ്ങൾ
ഉച്ചാരണത്തിനുവേണ്ടി ഉപയോഗിക്കുന്ന ഏറ്റവും ചെറിയ ശബ്ദമാണ് വർണ്ണം. ശ്വാസകോശത്തിൽ നിന്നും പുറപ്പെടുന്ന നിശ്വാസ വായു പിന്നീട് വർണ്ണമായി മാറുന്നു.
വർണ്ണങ്ങൾ രണ്ടു വിധം - സ്വരങ്ങളും വ്യഞ്ജനങ്ങളും
നിശ്വാസവായു കണ്ഠം, താലു തുടങ്ങിയ ഉച്ചാരണസ്ഥാനങ്ങളിൽ തട്ടിയോ, തട്ടാതെയോ വായിൽ നിന്നും പുറത്തേക്ക് വരാം. തട്ടാതെ ഉച്ചരിക്കപ്പെടുന്നവയെ സ്വരങ്ങളെന്നും തട്ടി ഉച്ചരിപ്പെടുന്നവയെ വ്യഞ്ജനങ്ങൾ എന്നും വിളിക്കുന്നു.
സ്വരാക്ഷരങ്ങൾ
സ്വരാക്ഷരങ്ങൾ നീട്ടി ഉച്ചരിക്കാൻ സാധിക്കുന്നവയാണ്. അതിനാൽ അവയെ പാടാവുന്ന വർണ്ണങ്ങൾ എന്നു പറയുന്നു. സ്വരാക്ഷരങ്ങൾ പതിമൂന്നെണ്ണം ഉണ്ട്. അവയെ ഹ്രസ്വം എന്നും ദീർഘം എന്നും തരം തിരിച്ചിരിക്കുന്നു.
          ഹ്രസ്വം                ദീർഘം
            അ                            ആ
            ഇ                            ഈ
            ഉ                             ഊ
            ഋ                              ---
            എ                     ഏ, ഐ
            ഒ                        ഓ, ഔ
ഒരു സ്വരം ഉച്ചരിക്കാൻ വേണ്ടി വരുന്ന ശ്വാസത്തിന്റെ അളവിനെ മാത്ര എന്നു പറയുന്നു. ഒരു മാത്രയിൽ ഉച്ചരിക്കാൻ കഴിയുന്ന സ്വരത്തെ ഹ്രസ്വം എന്നും ഒന്നിലധികം മാത്രകൊണ്ട് ഉച്ചരിക്കാൻ കഴിയുന്നവയെ ദീർഘം എന്നും പറയുന്നു.
സ്വരങ്ങളെ സമാനക്ഷരങ്ങൾ എന്നും സന്ധ്യക്ഷരങ്ങൾ എന്നും മറ്റൊരു രീതിയിലും തരം തിരിക്കാറുണ്ട്. ഉച്ചാരണവേളയിൽ ഒരു സ്ഥാനവുമായി മാത്രം അടുപ്പമുള്ള സ്വരങ്ങളെ സമാനക്ഷരങ്ങൾ എന്നും ഒന്നിലധികം സ്ഥാനങ്ങളുമായി അടുപ്പമുള്ള സ്വരങ്ങളെ സന്ധ്യക്ഷരങ്ങൾ എന്നും പറയുന്നു.
(i) സ്വരം
സമാനാക്ഷരം
സന്ധ്യക്ഷരം
ആകെ
ഹ്രസ്വം: അ ഇ ഉ ഋ എ ഏ ഒ ഓ
ദീർഘം: ആ ഈ ഊ
ഐ ഔ
7
9
ആകെ 16
‘സ്വരം’ എന്നും, ‘വ്യഞ്ജനം’ എന്നും ധ്വനികൾ രണ്ടു മഹാവിഭാഗം ചെയ്തതിൽ സ്വരങ്ങളെ മാത്രമേ തനിയേ ഒറ്റയായിട്ട് ഉച്ചരിക്കുവാൻ സാധിക്കുകയുള്ളൂ; വ്യഞ്ജന-ങ്ങളാകെ ഉച്ചാരണാർഹമാകണെമങ്കിൽ സ്വരസഹായം ആവശ്യപ്പെടുന്നു.
വ്യഞ്ജാക്ഷരങ്ങൾ
ശ്വാസകോശങ്ങളിൽനിന്നും പുറപ്പെടുന്ന നിശ്ശ്വാസവായു കണ്ഠം, താലു, മൂർദ്ദാവ് വർത്സം, ദന്തം, ഓഷ്ഠം മുതലായ ഉച്ചാരണസ്ഥാനങ്ങളിൽ വച്ച് തടഞ്ഞ് പുറത്തേക്ക് വരുകയാണ് വ്യഞ്ജനാക്ഷരങ്ങൾ ഉച്ചരിക്കുമ്പോൾ സംഭവിക്കുന്നത്. തടയുന്നതിന്റെ പ്രത്യേകത അനുസരിച്ച് അവയെ വർഗ്ഗാക്ഷരങ്ങൾ, മധ്യമങ്ങൾ, ഊഷ്മാക്കൾ, ഘോഷി എന്നും തരം തിരിച്ചിരിക്കുന്നു. ഇതിൽ വർഗ്ഗാക്ഷരങ്ങളെ ഉച്ചാരണരീ-തിയനുസരിച്ച് ഖരം, അതിഖരം, മൃദു, ഘോഷം, അനുനാസികം എന്ന് തിരിച്ചിരിക്കുന്നു.
വർഗ്ഗം
ഖരം
അതിഖരം
മൃദു
ഘോഷം
അനുനാസികം
(കണ്ഠ്യം)
(താലവ്യം)
(മൂർധന്യം)
(ദന്ത്യം)
(ഓഷ്ഠ്യം)

മധ്യമം/അന്തസ്ഥങ്ങൾ

ഊഷ്മാക്കൾ

ഘോഷി

ദ്രാവിഡമധ്യമം
ചില്ലുകൾ
സ്വരസഹായം കൂടാതെ ഉച്ചരിക്കുവാൻ സാധിക്കുന്ന വ്യഞ്ജനങ്ങളാണ് ചില്ലുകൾ.
ൿ
മലയാളത്തിലെ വ്യഞ്ജനാക്ഷരങ്ങൾ ഉച്ചരിക്കുമ്പോൾ പൂർവ്വഭാഗത്ത് സ്വരശബ്ദം ഉത്പാദിപ്പിക്കുന്നുണ്ട്. ഈ സ്വരശബ്ദത്തെ ഒഴിവാക്കി വ്യഞ്ജനം ഉച്ചരിച്ചാൽ ചില്ലിന്റെ സ്വഭാവമായി എന്നു വ്യാഖ്യാനിക്കാം. ആ നിലയ്ക്ക് സ്വന്തമായി അക്ഷരരൂപമുള്ള മേലെഴുതിയ ചില്ലുകൾ കൂടാതെ ഇതരവ്യജ്ഞനാക്ഷരങ്ങളും ചില സന്ദർഭങ്ങളിൽ, പ്രത്യേകിച്ച് ഉച്ചാരണസമയത്ത് ചില്ലു-ണ്ടാക്കാറുണ്ട്. ഉദാഹരണത്തിന് പാഴ്‌ചെടി എന്നെഴുതു-മ്പോഴുള്ള ഴ്, കൊയ്‌രാള എന്നോ അയ്‌മനം എന്നോ എഴുതുമ്പോഴുള്ള യ്, തസ്‌കരൻ എന്നെഴുതുമ്പോഴുള്ള സ് ഒക്കെ സ്വഭാവം കൊണ്ട് ചില്ലിന്റെ കർമ്മം അനുഷ്ഠിക്കുന്നു. രണ്ടുവ്യത്യസ്ത വ്യഞ്ജനങ്ങൾ ചേർന്നു കൂട്ടക്ഷരമുണ്ടാകുമ്പോൾ ആദ്യ വ്യജ്ഞനത്തിന്റെ സ്വരമില്ലാ-രൂപവും രണ്ടാം വ്യജ്ഞനത്തിന്റെ സ്വാഭാവികരൂപ-വുമാണ് ഉച്ചാരണത്തിൽ വരുന്നത് എന്നതിനാൽ ഇവ കൂട്ടക്ഷരങ്ങളല്ലേ എന്നു തോന്നാം. എന്നാൽ ഇവിടെ ഉദാഹരണമായി ചേർത്ത മൂന്നു വാക്കുകളിലും ചന്ദ്രക്കലയോടു ചേർന്ന്, ഉച്ചാരണത്തിൽ ഒരു നിർത്തുള്ളത് ശ്രദ്ധിക്കുക. സ്‌കറിയ, സ്കോഡ, സ്കോട്ട്ലാൻഡ് തുടങ്ങിയ നാമരൂപങ്ങളിൽ സ്‌ക കൂട്ടിയുച്ചരിക്കുമ്പോൾ തസ്കരനിൽ തസ് / കരൻ എന്ന് വിഭജിച്ചാണ് ഉച്ചാരണം. ഭസ്മം, സ്മരണ എന്നീ രണ്ടു വാക്കുകൾ നോക്കിയാലും ഈ വ്യത്യാസം മനസ്സി-ലാക്കാം. ഇവിടെ ഭസ് / മം എന്നു വിഭജിച്ചും സ്മരണ, സ്മാരകം തുടങ്ങിയിടത്തൊക്കെ സ്‌മ ഒരുമിച്ചുമാണ് ഉച്ചരിക്കുന്നത്. ഇവയിൽ വിഭജിച്ചുച്ചരിക്കുന്നിടത്ത് സ് എന്ന ചില്ലിനോടാണ് മ ചേരുന്നതെന്നും മറ്റു രണ്ടു വാക്കുകളിലും സയും മയും ചേർന്ന് കൂട്ടക്ഷര-മുണ്ടാവുകയാണെന്നും പറയാം.
കൂട്ടക്ഷരങ്ങൾ
ഒന്നിലധികം വ്യഞ്ജനാക്ഷരങ്ങൾ കൂടിച്ചേർന്നെ-ഴുതുന്നവയെ കൂട്ടക്ഷരങ്ങൾ എന്നു പറയുന്നു. വ്യഞ്ജനാക്ഷരങ്ങളുടെ ഇരട്ടിപ്പ് (ഉദാഹരണം: ക്ക , ച്ച, ത്ത , ട്ട , പ്പ , യ്യ, ല്ല, വ്വ, ശ്ശ, സ്സ, ള്ള,) അല്ലെങ്കിൽ വ്യത്യസ്ത അക്ഷരങ്ങൾ കൂടിച്ചേരൽ (ഉദാഹരണം ക്ത, പ്ല, ത്ര ) എന്നീ സന്ദർഭങ്ങളിൽ കൂട്ടക്ഷരങ്ങളുണ്ടാവും. രണ്ടു വ്യഞ്ജനങ്ങൾ കൂടിച്ചേരുമ്പോൾ ആദ്യത്തെ അക്ഷരത്തിന്റെ സ്വരമില്ലാത്ത ഭാഗവും , രണ്ടാമത്തേ-തിന്റെ സ്വരമുള്ള രൂപവും ഉപയോഗിക്കുകയാണ് പതിവ്. സ്വരസാന്നിദ്ധ്യമില്ലെന്നു കാണിക്കാൻ ചന്ദ്രക്കല ഉപയോഗിക്കുന്നു. ഉദാഹരണം:
ക്ത = ക് + ത
ക്ര = ക് + ര
രണ്ടിലധികം അക്ഷരങ്ങൾ ചേർന്നും കൂട്ടക്ഷരങ്ങളു-ണ്ടാവാറുണ്ട്, ഓരോ അക്ഷരങ്ങളും ചന്ദ്രക്കലയിട്ട് ബന്ധിപ്പിക്കുന്നു. ഉദാഹരണം:
ദ്ധ്യ = ദ് + ധ് + യ
ഗ്ദ്ധ്ര = ഗ് + ദ് + ധ് + ര
കയ്യെഴുത്തുരീതിയിൽ കൂട്ടക്ഷരങ്ങളെ ഒരുമിച്ച് ഒറ്റ അക്ഷരമായും (ചന്ദ്രക്കലയില്ലാതെ), അതല്ലാതെ ചന്ദ്ര-ക്കല പ്രത്യേകം കാണിച്ചു കൊണ്ട് വിട്ടുവിട്ടും എഴുതാ-റുണ്ട്. (പ്രത്യേകിച്ചും പരിഷ്കരിച്ച ലിപി സമ്പ്രദായ-ത്തിൽ)
ഒന്നിലധികം അക്ഷരം ചേർന്നാൽ കൂട്ടക്ഷര-മാവുമെങ്കിലും അവയെല്ലാം മലയാളത്തിലെ ശരിയായ കൂട്ടക്ഷരമാവുകയില്ല. ഉദാഹരണത്തിന് ക്ച എന്ന-തൊരു ശരിയായ കൂട്ടക്ഷരമായി കണക്കാക്കുന്നില്ല. ക, , , , , , , , ,ത. ദ, , , , , , , , , , ള എന്നീ അക്ഷരങ്ങൾ മാത്രമേ ഇരട്ടിച്ച രൂപത്തിൽ മലയാളത്തിൽ കാണാറുള്ളൂ. സാമാന്യമായി, ഖരം, മൃദു, അനുനാസികം എന്നിവ ഇരട്ടിക്കുമെന്നു പറയാം. അതിഖരം, ഘോഷം എന്നിവ മലയാളത്തിൽ ഒരിക്കലും ഇരട്ടിക്കാറില്ല.
, , , , പ എന്നീ വർഗ്ഗങ്ങളിൽ ഓരോന്നിന്റെയും അനുനാസികവും ഖരവും ചേർന്നു കൂട്ടക്ഷരമുണ്ടാവും
  ങ + ് + ക       = ങ്ക
  ഞ + ് + ച     = ഞ്ച
  ണ + ് + ട      = ണ്ട
  ന + ് + ത       = ന്ത
  മ + ് + പ       = മ്പ
ചിഹ്നം
ആശയം മനസ്സിലാക്കുന്നത് ഏളുപ്പത്തിലാക്കുവാൻ ഉപയോഗിക്കുന്ന അടയാളങ്ങളെ ചിഹ്നങ്ങൾ എന്ന് വിളിക്കുന്നു. വാക്യ ഘടനയിൽ ഉണ്ടായേക്കാവുന്ന സംശയം ദൂരീകരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. അനുസ്വാരവും (ം) ചില്ലുതന്നെ. അനുസ്വാരത്തിനു '' കാരത്തിനോടും വിസർഗത്തിനു '' കാരത്തിനോടും സാമ്യമുണ്ട്. ചന്ദ്രകല '' ശുദ്ധ വ്യഞ്ജനത്തെ സൂചിപ്പിക്കുന്നു.
ചന്ദ്രബിന്ദു
എന്ന ചിഹ്നമാണ് ഉപയോഗിക്കുന്നത്, ഓം എന്ന ഉച്ചാരണത്തിന് പകരമാണിത്.
മലയാള ലിപിയും, ലിപി പരിഷ്ക്കരണവും
എഴുതാൻ ഉപയോഗിക്കുന്ന ഭാഷ വരമൊഴി എന്നും, സംഭാഷണത്തിന് ഉപയോഗിക്കുന്ന ഭാഷ വായ്മൊഴി എന്നും അറിയപ്പെടുന്നു. ഏ. ഡി. പതിനേഴാം നൂറ്റാണ്ടോടുകൂടി ഇന്നു നാം ഉപയോഗിക്കുന്ന മലയാള ലിപി രൂപം പ്രാപിച്ചു എന്നാണ് പല പണ്ഡിതന്മാരുടെയും അഭിപ്രായം. പഴയകാലത്ത് മലയാളത്തിൽ വെട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ എന്നീ ലിപികളാണ് ഉപയോഗിച്ചിരുന്നത് ഉളി കൊണ്ട് വെട്ടിയെഴുതിയിരുന്നതുകൊണ്ട് വെട്ടെഴുത്ത് എന്ന പേരും പിന്നീട് അത് വട്ടെഴുത്ത് എന്നുമായി. കോൽ (എഴുത്താണി,നാരായം) കൊണ്ട് എഴുതി തുടങ്ങിയ-പ്പോൾ കോലെഴുത്ത് എന്നും വിളിച്ചുതുടങ്ങി. അല്പം ഈഷദ് വ്യത്യാസങ്ങളോടെ മലയാണ്മ ലിപിയും രൂപപ്പെട്ടു. സംസ്കൃത അക്ഷരമാല മലയാളത്തിൽ സ്വീകരിച്ചതോടെ ഗ്രന്ഥാക്ഷരം എന്നറിയപ്പെടുന്ന ലിപി മലയാളത്തിൽ നടപ്പിലായി ഈ ഗ്രന്ഥ ലിപിയുടെ രൂപാന്തരമാണ് ആര്യ എഴുത്ത് എന്ന് കൂടി പേരുള്ള മലയാള ലിപി. ദ്രാവിഡഭാഷാ ഗോത്രത്തിൽപ്പെട്ട ഭാഷയാണ് മലയാളം. ദ്രാവിഡഭാഷയ്ക്ക് മുപ്പത് അക്ഷരങ്ങളേ സ്വന്തമായിട്ടുണ്ടായിരുന്നുള്ളൂ.

12 സ്വരാക്ഷരങ്ങളും, 16 സ്വരാക്ഷരങ്ങളും 37 വ്യഞ്ജനങ്ങളും ചേർന്ന് 53 അക്ഷരങ്ങൾ ഉൾപ്പെടുന്ന അക്ഷര-മാല രൂപപ്പെട്ടു. മറ്റു അക്ഷരങ്ങളും വള്ളി പുള്ളികൾ എല്ലാം കൂടി അഞ്ഞൂറിൽപ്പരം ലിപികൾ ഭാഷയിൽ നടപ്പുണ്ടായിരുന്നു. ആധുനിക മലയാള അക്ഷരമാല-യുടെ പൂർവ്വരൂപങ്ങളാണ് ഇവയെല്ലാം.1968ൽ ശ്രീ ശൂരനാട്ട് കുഞ്ഞൻപിള്ള കൺവീനാറായി രൂപീകരിച്ച ലിപി പരിഷ്കരണ കമ്മറ്റിയുടെ ശുപാർശസംഗ്രഹം അംഗീകരിച്ച് 1971 ഏപ്രിൽ 15 മുതൽ പുതിയ ലിപി (നൂറിൽ താഴെ ലിപി ) നിലവിൽ‍ വന്നു. ഉ, , , റ എന്നിവയുടെ മാത്രകൾ വ്യഞ്ജനങ്ങളിൽ നിന്നും വിടുവിച്ചു പ്രത്യേക ചിഹ്നങ്ങൾ ഏർപ്പെടുത്തുക, മുമ്പിൽ‍ രേഫം ചേർന്ന കൂട്ടക്ഷരങ്ങൾക്ക് നിലവിലുള്ള രണ്ടുതരം ലിപികളിൽ‍ തലയിൽ‍ (') കുത്തുള്ള രീതി മുഴുവനും ഉപേക്ഷിക്കുക, അത്തരം കൂട്ടക്ഷരങ്ങളുടെ മുമ്പിൽ‍ (ർ‍) ചേർത്തെഴുതുക, പ്രാചാരം കുറഞ്ഞ കൂട്ട-ക്ഷരങ്ങൾ ചന്ദ്രകല ഉപയോഗിച്ച് പിരിച്ചെഴുതുക എന്നിവ ആയിരുന്നു. ൠ, ൡ എന്നീ ദീർഘങ്ങൾ ഭാഷയിൽ പ്രയോഗത്തിലില്ല. '' ക്ഌപ്തം എന്ന ഒരു വാക്കിലെ ഉപയോഗിക്കുന്നുള്ളൂ. ആയതിനാൽ‍ ൠ, , ഌ എന്നിവയും പണ്ടെ ഉപയോഗം കുറഞ്ഞ യും ഒഴിവാക്കി മലയാള അക്ഷരമാല പരിഷ്കരിച്ചിട്ടുണ്ട്. ഇങ്ങനെ പുതിയ ലിപി അക്ഷരമാലയിൽ‍ 13 സ്വരാക്ഷരങ്ങളും 36 വ്യഞ്ജനാക്ഷരങ്ങളുമാണ് ഉള്ളത്. മലയാള ഭാഷയിൽ‍ (കംമ്പ്യൂട്ടറിനു വേണ്ടി) യൂണീക്കോട് നിലവിൽ വന്നതോടുകൂടി നൂറിൽ താഴെ ലിപി ഉപയോഗിച് പഴയ ലിപിയും പുതിയ ലിപിയും ഇപ്പോൾ എഴുതാം എന്നായി. പഴയ 53 അക്ഷരളുടെ കൂടെ ഇപ്പോൾ (റ്‌റ=റ്റ) എന്ന വ്യഞ്ജനം കൂടി കൂട്ടി ചേർത്ത്‌ ആകെ 54 അക്ഷരങ്ങൾ‍‍ [16സ്വരങ്ങളും 38 വ്യഞ്ജന-ങ്ങളും] ഉണ്ട്. അർ‍ത്ഥ യുക്തങ്ങളായ ശബ്ദങ്ങൾ‍ ഉപയോഗിച്ച് ആശയപ്രകാശനം നടത്തുന്നതിനുള്ള ഉപാധിയാണ് ഭാഷ. ഭാഷ തെറ്റ് കൂടാതെ ഉപയോഗിക്കു-ന്നതിനുള്ള നിയമത്തെ കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രമാണ് വ്യാകരണം. വർ‍ണ്ണവിഭാഗം: ഭാഷ അപഗ്രഥിക്കുമ്പോൾ‍‍ വാക്യം, വാചകം, പദം, അക്ഷരം, വർണ്ണം എന്നിങ്ങനെ പല ഘടകങ്ങൾ‍. പൂർ‍ണമായി അർ‍ത്ഥം പ്രതിപാതിക്കുന്ന പദ സമൂഹമാണ് വാക്യം (sentence). അർ‍ത്ഥപൂർ‍ത്തി വരാത്ത പദ സമൂഹ-ത്തെയാണ് വാചകം (phrase) എന്ന് വിളിക്കുന്നത്. ഒറ്റയായിട്ടോ, വ്യഞ്ജനത്തോടു ചേർ‍ന്നോ നിൽക്കുന്ന സ്വരം അക്ഷരം. പിരിക്കാൻ പാടില്ലാത്ത ഒറ്റയായി നിൽ‍ക്കുന്ന ധ്വനിയാണ് വർണ്ണം. അക്ഷരങ്ങൾ എഴുതി കാണിക്കാൻ‍ ഉപയോഗിക്കുന്ന സാങ്കേതിക രൂപമാണ് ലിപി. സ്വയം ഉച്ചാരണക്ഷമങ്ങളായ വർണ്ണമാണ് സ്വരം (vowel).